ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ മുന്നറിയിപ്പു
സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം: ടി.ആര്.എ
ആലപ്പുഴ: വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകളുടെ പോക്കുവരവിനെക്കുറിച്ചും കോച്ചുനിലയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ നല്കുന്ന മുന്നറിയിപ്പു സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് (ടി.ആര്.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.
വരുന്നതോ വന്നതോ പോകുന്നതോ ആയ ട്രെയിനുകളെക്കുറിച്ചു പലപ്പോഴും മൈക്കിലൂടെ വിവരങ്ങള്‍ അനൗണ്‍സ് ചെയ്യാത്തത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിവരങ്ങള്‍ നല്കുന്ന ടച്ച്സ്ക്രീന്‍ സംവിധാനം മിക്കപ്പോഴും കേടായിരിക്കും. കോച്ചുകളുടെ വിവരം നല്കുന്ന സ്റ്റേഷനു അകത്തും പുറത്തുമുള്ള ഡിസ്പ്ലേ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അപൂര്‍വം. മാറിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍...
more... ഇന്‍ഫര്‍മേഷന്‍ സെന്ററിനു മുന്നിലെ അറിയിപ്പു ബോര്‍ഡില്‍ കൃത്യമായി രേഖപ്പെടുത്താത്തതും പ്രശ്നങ്ങളുണ്ടാക്കുന്നു. യാത്രക്കാരുടെ സംശയങ്ങള്‍ തീര്‍ക്കാനായി ആരും സെന്ററില്‍ കാണാറുമില്ല. ഇതിനൊക്കെപ്പുറമേ യാത്രക്കാര്‍ക്ക് തിരക്കു കൂടാതെ ടിക്കറ്റ് എടുക്കാന്‍ ആവശ്യമായതിന്റെ പകുതി കൗണ്ടറുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ കൃത്യമായ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയില്ലെങ്കില്‍ തിക്കും അപകടങ്ങളും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.